
മാന്നാർ: പരുമല പെരുന്നാളിനോടനുബന്ധിച്ച് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി മാന്നാർ ടൗൺ, പരുമലക്കടവ്, പാണ്ടനാട് മിത്രമഠം, പുത്തൻവീട്ടിൽ പടി, പട്ടത്താനത്ത് പടി എന്നിവിടങ്ങളിൽ മെഡിക്കൽ ഹെൽപ്പ് ഡെസ്ക് തുറന്നു. മാന്നാർ ടൗണിൽ മാത്യു ടി.തോമസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. നിരണം ഭദ്രസനാധിപൻ ഡോ.യൂഹനോൻ മാർ ക്രിസോസ്റ്റോമോസ് തിരുമേനി ഭദ്രദീപം തെളിച്ചു. കരുണ ജനറൽ സെക്രട്ടറിഎൻ.ആർ സോമൻ പിള്ള അദ്ധ്യക്ഷനായി. കരുണ ഗവേണിംഗ് കൗൺസിൽ അംഗവും ഫോക്ക് ലോർ അക്കാദമി ചെയർമാനുമായ ഒ.എസ്. ഉണ്ണികൃഷ്ണൻ, കരുണ ജോയിന്റ് സെക്രട്ടറിമാരായ കെ.എസ് ഗോപിനാഥൻ, എം.കെ ശ്രീകുമാർ, ട്രഷറർ മോഹൻ കുമാർ, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ പുഷ്പലത മധു, എം.എൻ രവീന്ദ്രൻ പിള്ള, കെ.എ കരീം, ലില്ലിക്കുട്ടി, ചീഫ് കോർഡിനേറ്റർ സിബു വർഗ്ഗീസ്, മീഡിയ കൺവീനർ ബിനു മോൻ, കരുണ വെസ്റ്റ് മേഖല കൺവീനർ രാജേഷ് കൈലാസ്, ഈസ്റ്റ് മേഖല സെക്രട്ടറി നിബിൻ, സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി മാനാമ്പടവിൽ, സി.പി.എം തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുധാകരക്കുറുപ്പ്, മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ എസ്.അമ്പിളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശാലിനി രഘുനാഥ്, സുജാത മനോഹരൻ, സുനിത എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.