ഹരിപ്പാട്: യുവാവിന്റെ അക്രമണത്തിൽ ഭാര്യാ പിതാവിനും മാതാവിനും പരിക്ക്. മരുമകനെ റിമാൻഡ് ചെയ്തു. വെട്ടുവേനി അഞ്ജലി ഭവനത്തിൽ സുകുമാരി (62), ഭർത്താവ് രഘു (67) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മരുമകൻ കൃഷ്ണപുരം കുറ്റിപുറത്തു തറയിൽ മിഥുനെ (26) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. 29ന് രാത്രി 7 മണിയോടെയായിരുന്നു സംഭവം. മിഥുൻ ഭാര്യയ്ക്കും ഒന്നര വയസുള്ള മകനും വേണ്ട സംരക്ഷണം നൽകാഞ്ഞതിനാൽ രഘു ഇവരെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിനെ തുടർന്ന് മകനെ കൊണ്ട് പോകാനായി മിഥുൻ വീട്ടിൽ എത്തുകയും ആക്രമിക്കുകയുമായിരുന്നു. ഗേറ്റിന് സമീപം രഘു തടഞ്ഞപ്പോൾ ഹെൽമറ്റ് കൊണ്ട് തലയ്ക്കു അടിച്ചു. തടസം പിടിക്കാനെത്തിയ സുകുമാരിയെയും അടിച്ചു. കീഴ്താടിക്ക് അടിയേറ്റ് രണ്ട് പല്ലുകൾ ഇളകിപ്പോയി. പ്രതിയെ റിമാൻഡ് ചെയ്തു.