local

മുഹമ്മ: കായിപ്പുറം അനന്തശയനേശ്വര ക്ഷേത്രത്തിലെ ദീപാവലി ഉത്സവവും നെയ് വിളക്ക് സമർപ്പണവും ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ നടന്നു. തിരുവനന്തപുരം അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ടി..കെ. വിനീത് കലാധരൻ , തോട്ടത്തിപ്പറമ്പിൽ നെയ് വിളക്ക് സമർപ്പണത്തിന്റെ ഭദ്രദീപ പ്രകാശനം നടത്തി.ക്ഷേത്രം മേൽശാന്തി സതീശൻ കിഴക്കേഅറക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് ഡി.തങ്കച്ചൻ ,സെക്രട്ടറി എം.ജയപ്രകാശ് ,വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ,ട്രഷറർ ആർ.വിനോദ് ,ജോയിന്റ് സെക്രട്ടറി ഹരിഹരൻ എന്നിവർ നേതൃത്വം നൽകി . വിശ്വാസികൾ ഭഗവാന് സമർപ്പിക്കുന്ന വിളക്കുകൾ ക്ഷേത്രത്തിന്റ് കിഴക്ക് ഭാഗത്തുള്ള ആറാട്ടുകുളത്തിൽ നിന്ന് വാദ്യമേളങ്ങളുടെയും നാമസങ്കീർത്തനങ്ങളുടെയും അകമ്പടിയോടെയാണ് ക്ഷേത്രത്തിൽ എത്തിച്ചത്.