ചേർത്തല:സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സ രംഗത്ത് പത്തുവർഷത്തിലേറെ പരിചയസമ്പത്തുള്ള ചേർത്തല കിൻഡർ വുമൺസ് ഹോസ്പിറ്റലിൽ കുട്ടികളുടെ ഇന്റൻസീവ് കെയർ യൂണിറ്റ് (പി.ഐ.സി.യു) ആരംഭിക്കുന്നു.പീഡിയാട്രിക് ഇൻറ്റെൻസീവ് കെയർ യൂണിറ്റിന്റെയും നവീകരിച്ച സർജിക്കൽ ഇൻറ്റെൻസീവ് കെയർ യൂണിറ്റിന്റെയും ഉദ്ഘാടനം മന്ത്രി പി.പ്രസാദ് 2ന് രാവിലെ 10ന് നിർവഹിക്കും.കിൻഡർ ഹോസ്പിറ്റൽ ചെയർമാൻ ഡോ.വി.കെ.പ്രദീപ് കുമാർ പങ്കെടുക്കും.
12 വയസു വരെ പ്രായമുള്ള കുട്ടികളെ ചികിത്സിക്കാൻ കഴിയുന്ന 6 ബെഡുകളുള്ള ലെവൽ 2 പീഡിയാട്രിക് ഇൻറ്റെൻസീവ് കെയർ യൂണിറ്റാണ് പ്രവർത്തനം ആരംഭിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന പീഡിയാട്രിക് ഇൻറ്റെൻസീവ് കെയർ യൂണിറ്റും നവീകരിച്ച സർജിക്കൽ ഇൻറ്റെൻസീവ് കെയർ യൂണിറ്റിന്റെ പ്രവർത്തനങ്ങളും സൗകര്യങ്ങളും ജനങ്ങൾക്ക് കാണാനുള്ള സൗകര്യം കിൻഡർ ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്.
30 ദിവസം വരെ പ്രായമുള്ള കുട്ടികളെ ചികിത്സിക്കാൻ കഴിയുന്ന ലെവൽ 3 നിയോനാറ്റൽ ഇൻറ്റെൻസീവ് കെയർ യൂണിറ്റും കിൻഡർ ഹോസ്പിറ്റലിൽ ലഭ്യമാണ്.