cyber-crime

ന്യൂഡൽഹി: സുപ്രീംകോടതിയുടെ സെറ്റിട്ട് വ്യാജ സിറ്റിംഗ്. അന്വേഷണ റിപ്പോർട്ടുമായി വ്യാജ സി.ബി.ഐ,​ ഇ.ഡി സംഘം,​ വാദം കേട്ട് വ്യാജ ചീഫ് ജസ്റ്റിസ്. സൈബർ തട്ടിപ്പ് സംഘം ടെക്‌സ്റ്റെൽസ് അതികായനും വർദ്ധമാൻ ഗ്രൂപ്പ് മേധാവിയുമായ എസ്.പി. ഓസ്‌വാളിനെ (82) വീഴ്ത്തിയ വഴിയാണിത്. നഷ്ടപ്പെട്ടത് ഏഴു കോടി. ഒൻപതംഗ തട്ടിപ്പ് സംഘത്തിലെ രണ്ടുപേരെ ലുധിയാന സൈബർ ക്രൈം പൊലീസ് ഗുവാഹത്തിയിൽ അറസ്റ്റ് ചെയ്‌തു. 5.2 കോടി കണ്ടെത്തി വ്യവസായിക്ക് കൈമാറി. രാജ്യം കണ്ട വലിയ ഹൈ പ്രൊഫൈൽ സൈബർ തട്ടിപ്പാണിതെന്ന് പൊലീസ് പറഞ്ഞു.

തട്ടിപ്പുകാർ വാട്സാപ്പ്, സ്കൈപ് ആപ് വഴിയാണ് വ്യവസായിയെ നിരന്തരം ബന്ധപ്പെട്ടത്. സുപ്രീംകോടതി സിറ്രിംഗും ചോദ്യം ചെയ്യലും മൊഴിയെടുപ്പും 'വെർച്വൽ അറസ്റ്റും' ഓൺലൈനായി.

മലേഷ്യയിലേക്ക് 58 വ്യാജ പാസ്‌പോർട്ടുകളും 16 ഡെബിറ്റ് കാർഡുകളും ഓസ്‌വാളിന്റെ ആധാർ ഉപയോഗിച്ച് പാഴ്സൽ അയച്ചെന്നായിരുന്നു സി.ബി.ഐ വേഷമിട്ടവരുടെ വാദം. ജെറ്റ് എയ‌ർവേസ് മുൻ ചെയർമാൻ നരേഷ് ഗോയൽ അറസ്റ്റിലായ പണം തട്ടിപ്പ് കേസിൽ പങ്കെന്നാണ് വ്യാജ ഇ.ഡി ഭീഷണി. നാഷണൽ സീക്രട്ട്സ് ആക്‌ട് പ്രയോഗിച്ച കേസാണ്. ആരോടും വിവരങ്ങൾ പറയരുതെന്നും മുന്നറിയിപ്പ് നൽകി.

 പണം രണ്ട് അക്കൗണ്ടിൽ

സ്‌കൈപ് വഴിയായിരുന്നു വ്യാജ കോടതി സിറ്റിംഗ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡെന്ന് പരിചയപ്പെടുത്തി ഒരാളെത്തി. മുഖം കാണാൻ സാധിച്ചില്ലെന്ന് ഓസ്‌വാൾ പറയുന്നു. സംസാരം കേട്ടു. ഇടയ്‌ക്കിടെ ചുറ്റിക കൊണ്ട് മേശയിൽ അടിച്ചു. ഏഴുകോടി രൂപ സീക്രട്ട് സൂപ്പർവിഷൻ എന്ന രണ്ട് അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ ഉത്തരവ്. പ്രതിയെ 24 മണിക്കൂറും നിരീക്ഷണത്തിൽ വയ്‌ക്കാനും നിർദ്ദേശം! ജസ്റ്റിസ് ചന്ദ്രചൂഡും പോൾ ഓസ്‌വാളും തമ്മിലുള്ള കേസ് എന്നാണ് വ്യാജരേഖകളിലുള്ളത്.

 വെർച്വൽ അറസ്റ്റ്

ഒരു നിയമത്തിലും വ്യവസ്ഥയില്ലാത്ത വെർച്വൽ അറസ്റ്റ് പണം അക്കൗണ്ടിലേക്ക് മാറ്റും വരെ വീഡിയോ നിരീക്ഷണത്തിലാക്കാനുള്ള തന്ത്രമാണ്. സ്കൈപ്പിലെ ക്യാമറ മുഴുവൻ സമയവും ഓൺ ചെയ്‌തിടാൻ വ്യവസായിയോട് നിർദ്ദേശിച്ചു. ഉറങ്ങുമ്പോൾ പോലും ഇതു വേണ്ടിവന്നു. ഫോൺ ചെയ്യുന്നതും മെസേജ് അയയ്ക്കുന്നതും വിലക്കി. മുഖ്യഅന്വേഷണ ഉദ്യോഗസ്ഥൻ രാഹുൽ ഗുപ്‌തയാണെന്നു പറഞ്ഞ ഒരു പ്രതി നീരീക്ഷണവുമായി ബന്ധപ്പെട്ട് 70 ഉപാധികൾ വച്ചു. ആദ്യം ആരോടും ഒന്നും പറഞ്ഞില്ല. പിന്നീട് കളി മാറിയപ്പോൾ വിവരം വിശ്വസ്‌തനായ ജീവനക്കാരനോട് പറയുകയായിരുന്നു. പദ്മശ്രീ ജേതാവാണ് ഓസ്‌വാൾ.

 സി​നി​മ​യെ​ ​വെ​ല്ലും​ ​തി​ര​ക്കഥ

സെ​പ്‌​തം​ബ​ർ​ 28​നാ​ണ് ​ഓ​സ്‌​വാ​ളി​ന് ​ആ​ദ്യ​ ​കാ​ളെ​ത്തു​ന്ന​ത്.​ ​മും​ബ​യ് ​കൊ​ളാ​ബ​ ​യൂ​ണി​റ്റി​ലെ​ ​സി.​ബി.​ഐ​ ​ഓ​ഫീ​സ​റെ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.​ ​പി​ന്നീ​ട് ​ഇ​യാ​ൾ​ ​പൊ​ലീ​സ് ​യൂ​ണി​ഫോ​മി​ൽ​ ​വീ​ഡി​യോ​ ​കാ​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.​ ​വാ​ട്സാ​പ്പി​ൽ​ ​ഇ.​ഡി​യു​ടെ​യും​ ​മും​ബ​യ് ​പൊ​ലീ​സി​ന്റെ​യും​ ​സീ​ലു​ള്ള​ ​വ്യാ​ജ​ ​അ​റ​സ്റ്റ് ​വാ​റ​ന്റ് ​അ​യ​ച്ചു.​ ​ആ​ഗ​സ്റ്റ് 29​നും​ 30​നു​മാ​യി​രു​ന്നു​ ​വ്യാ​ജ​ ​സി​റ്റിം​ഗും,​ ​മൊ​ഴി​യെ​ടു​പ്പും.​ ​ത​ട്ടി​പ്പു​കാ​ർ​ ​സി.​ബി.​ഐ​യു​ടെ​ ​പേ​രി​ൽ​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ് ​ക​ഴു​ത്തി​ലി​ട്ടി​രു​ന്നു.​ ​സെ​റ്രി​ൽ​ ​ഇ​ന്ത്യ​ൻ​ ​പ​താ​ക​ ​അ​ട​ക്കം​ ​ഉ​പ​യോ​ഗി​ച്ചു.​ ​കേ​സെ​ടു​ക്കു​ക​യാ​ണെ​ന്ന് ​അ​റി​യി​ച്ച​ ​ശേ​ഷം​ ​ജാ​മ്യ​ഉ​പാ​ധി​യാ​യി​ ​ഒ​രു​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​നാ​ലു​കോ​ടി​യും,​ ​ര​ണ്ടാം​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​മൂ​ന്നു​ ​കോ​ടി​യും​ ​ട്രാ​ൻ​സ്‌​ഫ​ർ​ ​ചെ​യ്യി​ച്ചു.
ആ​ഗ​സ്റ്റ് 31​ന് ​ലു​ധി​യാ​ന​ ​സ്റ്റേ​ഷ​നി​ൽ​ ​പ​രാ​തി​ ​ല​ഭി​ച്ച​യു​ട​ൻ​ ​ത​ട്ടി​പ്പു​കാ​രു​ടെ​ ​അ​ക്കൗ​ണ്ടു​ക​ൾ​ ​മ​ര​വി​പ്പി​ച്ചു.​ ​ത​ട്ടി​പ്പി​ന് ​പി​ന്നി​ൽ​ ​അ​സാം,​ ​ബം​ഗാ​ൾ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ഒ​ൻ​പ​തം​ഗ​ ​സം​ഘ​മെ​ന്നാ​ണ് ​നി​ഗ​മ​നം.​ ​അ​റ​സ്റ്റി​ലാ​യ​ ​അ​ത്‌​നു​ ​ചൗ​ധ​രി,​ ​ആ​ന​ന്ദ് ​കു​മാ​ർ​ ​ചൗ​ധ​രി​ ​എ​ന്നി​വ​ർ​ ​ബി​സി​ന​സി​ൽ​ ​ന​ഷ്‌​ടം​ ​സം​ഭ​വി​ച്ച​തോ​ടെ​ ​ത​ട്ടി​പ്പി​നി​റ​ങ്ങി​യ​താ​ണ്.​ ​മ​റ്റൊ​രാ​ൾ​ ​മു​ൻ​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​ര​ൻ.​ ​ഓ​ൺ​ലൈ​ൻ​ ​ഗെ​യിം​ ​ക​ളി​ക്കാ​നാ​ണ് ​ത​ട്ടി​പ്പ് ​പ​ണം.

 1000​ ​ഐ.​ഡി​ബ്ളോ​ക്ക് ​ചെ​യ്തു
ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ലെ​ ​സൈ​ബ​ർ​ ​ക്രൈം​ ​കോ​ഓ​ർ​ഡി​നേ​ഷ​ൻ​ ​സെ​ന്റ​ർ​ ​ത​ട്ടി​പ്പു​ക​ൾ​ക്ക് ​ഉ​പ​യോ​ഗി​ച്ച​ 1000​ൽ​ ​അ​ധി​കം​ ​സ്കൈ​പ് ​ഐ.​ഡി​ക​ൾ​ ​ഇ​തി​ന​കം​ ​ബ്ലോ​ക്ക് ​ചെ​യ്‌​തു.