ന്യൂഡൽഹി: ദസറ,പൂജ ആഘോഷങ്ങൾ പ്രമാണിച്ച് റെയിൽവേയിൽ നോൺ ഗസറ്റഡ് ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസ് നൽകാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം.

2028.57 കോടി രൂപ അനുവദിച്ചു. ട്രാക്ക് സംരക്ഷകർ, ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർമാർ, സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർ വൈസർമാർ, ടെക്നീഷ്യൻമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെ 11,72,240 ജീവനക്കാർക്ക് ബോണസ് ലഭിക്കും.