e

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ഒമ്പത് ദിവസം നീളുന്ന നവരാത്രി ആഘോഷങ്ങൾക്ക് ഇന്നലെ തുടക്കമായതിനിടെ സുപ്രീംകോടതി കാന്റീൻ മെനുവിൽ നിന്ന് മാംസം ഉപയോഗിച്ചുള്ള ഭക്ഷണസാധനങ്ങൾ ഒഴിവാക്കി. ഉള്ളി, വെളുത്തുള്ളി, പയർവ‌ർഗങ്ങൾ എന്നിവയടങ്ങിയ ഭക്ഷണവും ലഭ്യമല്ല. ഇതിൽ പ്രതിഷേധവുമായി ഒരുവിഭാഗം അഭിഭാഷകർ രംഗത്തെത്തി. വ്രതമെടുക്കുന്ന അഭിഭാഷകർ പ്രത്യേക ഭക്ഷണം വീടുകളിൽ നിന്ന് കൊണ്ടുവരുന്നുണ്ട്. ഇതാദ്യമായാണ് ഇത്തരമൊരു നടപടി. തെറ്രായ മാതൃക സൃഷ്‌ടിക്കുന്നതാണെന്നും, പിൻവലിക്കണമെന്നും അഭിഭാഷകർ സുപ്രീകോടതി ബാർ അസോസിയേഷന് കത്തു നൽകി.