
ന്യൂഡൽഹി : നാഗാലാൻഡിലെ കോൺഗ്രസ് നേതാക്കളായ ബോബി പണിക്കർ, ടി.യാംഗ്സിയോ സംഗ്തം എന്നിവർ ബി.ജെ.പിയിൽ ചേർന്നു. ബോബി പണിക്കർ നാഗാലാൻഡ് കോൺഗ്രസ് ഘടകത്തിലെ മുൻ വർക്കിംഗ് പ്രസിഡന്റ് ആയിരുന്നു. ടി. യാംഗ്സിയോ സംഗ്തം നാഗാലാൻഡ് നിയമസഭാ മുൻ ഡെപ്യൂട്ടി സ്‌പീക്കറാണ്. നേതാക്കൾ ഇന്നലെ ബി.ജെ.പി ദേശീയ സെക്രട്ടറിയും നാഗാലാൻഡ് പ്രഭാരിയുമായ അനിൽ ആന്റണിക്കൊപ്പം പാർട്ടി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി.നദ്ദയെ സന്ദർശിച്ചു.