a

ന്യൂഡൽഹി : ഐ.ആർ.സി.ടി.സി അഴിമതിയുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനും മക്കൾക്കും ഡൽഹി റൗസ് അവന്യു കോടതി ജാമ്യം അനുവദിച്ചു. ലാലുവും മക്കളായ തേജ് പ്രതാപ് യാദവും തേജസ്വി യാദവും ഇന്നലെ കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യം നേടുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ ജാമ്യബോണ്ടിലാണ് ജഡ്‌ജി വിശാൽ ഗോഗ്‌നെ ഹാജരായ ഒൻപത് പ്രതികൾക്കും ജാമ്യം നൽകിയത്. കേസ് ഒക്ടോബർ 23ന് വീണ്ടും പരിഗണിക്കും. ലാലു റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേ ജോലിക്ക് പകരമായി ഭൂമി വാങ്ങി അഴിമതി നടത്തിയെന്നാണ് കേസ്.