congress

ന്യൂഡൽഹി: ഹരിയാനയിൽ എക്‌സിറ്റ്‌പോൾ പ്രവചനം ശരിവയ്ക്കും പോലെ കോൺഗ്രസിനൊപ്പമായിരുന്നു രാവിലെ വോട്ടെണ്ണൽ ആരംഭിപ്പിച്ചോഴുള്ള ലീഡ് നില. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി 90ൽ 70 സീറ്റിൽ വരെ ലീഡ്. അതോടെ ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് ഉത്സവാന്തരീക്ഷമായി. ഢോലക് വാദ്യക്കാർക്കൊപ്പം പ്രവർത്തകർ നൃത്തമാടി. നേരത്തെ ഓർഡർ നൽകിയ ലഡുവും എത്തി. പ്രവർത്തകർ നേതാക്കൾക്കൊപ്പം മധുരം പങ്കിട്ടു. മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയ ഭൂപീന്ദർ ഹൂഡ സർക്കാർ രൂപീകരണ ചർച്ചയും തുടങ്ങി. മന്ത്രിമോഹവുമായി പല നേതാക്കളും എ.ഐ.സി.സി നേതാക്കളെ ബന്ധപ്പെട്ടു. ഭൂപീന്ദറിനെ വിമർശിച്ച സെൽജ, രൺദീപ് സുർജെവാല ക്യാമ്പുകളിൽ നിരാശ.

11 മണിയോടെ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ബി.ജെ.പി പതിയെ മുന്നേറിത്തുടങ്ങി. അപ്പോഴും കോൺഗ്രസ് ക്യാമ്പ് ഭീഷണി മണത്തില്ല. പക്ഷേ കുതിപ്പ് കേവല ഭൂരിപക്ഷമായ 46ഉം കഴിഞ്ഞ് മുന്നോട്ടു പോയതോടെ അങ്കലാപ്പായി. കൊട്ടും മേളവും നൃത്തവും പൊടുന്നനെ നിലച്ചു. നേതാക്കൾ ഓരോരുത്തരായി എ.ഐ.സി.സി ഓഫീസിൽ നിന്നു വലിഞ്ഞു. ഉച്ചയോടെ പാർട്ടി ആസ്ഥാനം ശോകമൂകം.

 കോ​ൺ​ഗ്ര​സി​നെ ക​ർ​ഷ​ക​ർ​ ​ത​ള്ളി​:​ ​മോ​ദി

ഹ​രി​യാ​ന​യി​ലെ​ ​ക​ർ​ഷ​ക​രെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​കോ​ൺ​ഗ്ര​സി​ന് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​വ​ർ​ ​തി​രി​ച്ച​ടി​ ​ന​ൽ​കി​യെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.​ ​അ​രാ​ജ​ക​ത്വം​ ​പ്ര​ച​രി​പ്പി​ച്ച് ​രാ​ജ്യ​ത്തെ​ ​ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും​ ​ഡ​ൽ​ഹി​ ​പാ​ർ​ട്ടി​ ​ആ​സ്ഥാ​ന​ത്തെ​ ​വി​ജ​യാ​ഘോ​ഷ​ത്തി​ൽ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യ​വെ​ ​അ​ദ്ദേ​ഹം​ ​വി​മ​ർ​ശി​ച്ചു. തി​ര​ഞ്ഞെ​ടു​പ്പ് ​വി​ജ​യം​ ​ജ​ന​ഹൃ​ദ​യ​ത്തി​ൽ​ ​ബി.​ജെ.​പി​ ​ഇ​ടം​ ​നേ​ടി​യ​തി​ന്റെ​ ​തെ​ളി​വാ​ണ്.​ ​രാ​ജ്യ​ത്തി​നും​ ​ബി.​ജെ.​പി​ക്കും​ ​ഒ​പ്പ​മാ​ണെ​ന്ന് ​ജ​നം​ ​തെ​ളി​യി​ച്ചു.​ ​ബി.​ജെ.​പി​ക്ക് ​ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലാ​ണ് ​സ്ഥാ​നം.​ 10​ ​വ​ർ​ഷം​ ​ഹ​രി​യാ​ന​യി​ൽ​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​ഒ​രു​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​വും​ ​ഉ​യ​ർ​ന്നി​ല്ല.​ ​അ​ടു​ത്ത​ ​അ​ഞ്ച് ​വ​ർ​ഷം​ ​രാ​ജ്യ​ത്ത് ​ദ്രു​ത​ഗ​തി​യി​ലു​ള്ള​ ​വി​ക​സ​ന​മു​ണ്ടാ​കും.