fund

ന്യൂഡൽഹി: നികുതി വിഹിതമായി കേരളത്തിന് 3,430 കോടിയുടെ കേന്ദ്ര സഹായം. ഉത്സവ സീസൺ കണക്കിലെടുത്തും മൂലധനച്ചെലവ് ത്വരിതപ്പെടുത്താനും വിവിധ വികസന,ക്ഷേമ ചെലവുകൾക്കുമായി സംസ്ഥാനങ്ങൾക്ക് നൽകുന്ന ധനസഹായത്തിന്റെ ഭാഗമാണിത്. 28 സംസ്ഥാനങ്ങൾക്കായി 1,78,173 കോടിയാണ് അനുവദിച്ചത്. പ്രതിമാസ വിഹിതമായ 89,086.50 കോടി രൂപയ്‌ക്കു പുറമെ ഒരു അഡ്വാൻസ് ഗഡു അടക്കമാണിത്.