ന്യൂഡൽഹി: കൊവിഡ് വാക്‌സിനുകൾക്ക് പാർശ്വഫലമുണ്ടെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജികൾ സുപ്രീംകോടതി തള്ളി. വാക്‌സിൻ എടുത്തില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നുവെന്ന് ഹർജിക്കാർ മനസിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സെൻസേഷൻ സൃഷ്‌ടിക്കാനാണ് ശ്രമം. മറ്റു നിയമപരമായ വഴികൾ ഹർജിക്കാർക്ക് തേടാം. യു.കെയിലെ മരുന്നു കമ്പനിയായ ആസ്ട്രാ സെനകയുടെ കൊവിഡ് വാക്സിൻ AZD1222 ഗുരുതര പാർശ്വഫലം ഉണ്ടാക്കാമെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർജിയെത്തിയത്.