
ന്യൂഡൽഹി: കള്ളപ്പണം തടയൽ നിയമത്തിലെ വ്യവസ്ഥകൾ എത്ര കർശനമാണെങ്കിലും കടുത്ത രോഗിയായ പ്രതിക്ക് ജാമ്യം നൽകാമെന്ന് സുപ്രീംകോടതി നിരീക്ഷണം. 429 കോടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി കേസിലെ പ്രതിക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിക്കുകയും ചെയ്തു. മഹാരാഷ്ട്ര സേവാ വികാസ് സഹകരണ ബാങ്കിന്റെ മുൻ ചെയർമാൻ അമർ സാധുറാം മൂൽചന്ദാനിക്കാണ് ജാമ്യം. വൃക്കരോഗിയാണ് ഇയാൾ. ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കോടതി പരിഗണിച്ചു.