മഹാരാഷ്ട്ര തിര. നവം.20, ജാർഖണ്ഡ് നവം.13,20
□വോട്ടെണ്ണൽ നവംബർ 23ന്
ന്യൂഡൽഹി: കേരളത്തിൽ വയനാട് ലോക്സഭാ മണ്ഡലത്തിലും, ചേലക്കര, പാലക്കാട് അസംബ്ളി മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ്. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് നവംബർ 13ന് ഒറ്റ ഘട്ടമായും 81 അംഗ ജാർഖണ്ഡ് നിയമസഭയിലേക്ക് നവംബർ 13, 20 തിയതികളിലും തിരഞ്ഞെടുപ്പ്. എല്ലായിടത്തും വോട്ടെണ്ണൽ നവംബർ 23ന്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ഇന്നലെ നിലവിൽ വന്നു.
□നവംബർ 13:
ജാർഖണ്ഡ് ഒന്നാം ഘട്ടം(43 സീറ്റ്), വയനാട്(ലോക്സഭ), ചേലക്കര, പാലക്കാട്(അസംബ്ളി):
വിജ്ഞാപനം: ഒക്ടോബർ 18, പത്രിക നൽകേണ്ടത് ഒക്ടോ. 25 വരെ, സൂക്ഷ്മ പരിശോധന ഒക്ടോ. 28, പത്രിക പിൻവലിക്കൽ ഒക്ടോ. 30 വരെ
□നവംബർ 20:
ജാർഖണ്ഡ് രണ്ടാം ഘട്ടം(38 സീറ്റ്): വിജ്ഞാപനം: ഒക്ടോബർ 22, പത്രിക നൽകേണ്ടത് ഒക്ടോ. 29വരെ, സൂക്ഷ്മ പരിശോധന ഒക്ടോ. 30, നവംബർ ഒന്നു വരെ പത്രിക പിൻവലിക്കാം.
മഹാരാഷ്ട്ര(288 സീറ്റ്):
വിജ്ഞാപനം: ഒക്ടോബർ 22, പത്രിക നൽകേണ്ടത് ഒക്ടോ. 29വരെ, സൂക്ഷ്മ പരിശോധന ഒക്ടോ. 30, നവംബർ നാലു വരെ പത്രിക പിൻവലിക്കാം.