
ന്യൂഡൽഹി: കേരളത്തിലെ ചേലക്കര, പാലക്കാട് മണ്ഡലങ്ങൾക്കൊപ്പം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ 48 നിയമസഭാ മണ്ഡലങ്ങളിലും വയനാടിനൊപ്പം മഹാരാഷ്ട്രയിലെ നാന്ദഡ് ലോക്സഭാ മണ്ഡലത്തിലും ഇന്നലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ കേദാർനാഥ് ഒഴികെ 47 നിയമസഭാ മണ്ഡലങ്ങളിലും നവംബർ 13നാണ് വോട്ടെടുപ്പ്. നാന്ദഡിനൊപ്പം കേദാർനാഥിൽ നവംബർ 20ന് വോട്ടെടുപ്പ് നടക്കും. എല്ലായിടത്തും വോട്ടെണ്ണൽ നവംബർ 23ന്. ബംഗാളിലെ ബസിർഹട്ട് ലോക്സഭാ സീറ്റിലേക്കും ഉത്തർപ്രദേശിലെ മിൽകിപൂർ നിയമസഭാ സീറ്റിലേക്കും നേരത്തെ വിജയിച്ച സ്ഥാനാർത്ഥികൾക്കെതിരെ ഹൈക്കോടതികളിൽ തിരഞ്ഞെടുപ്പ് ഹർജികൾ നിലനിൽക്കുന്നതിനാൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ കീഴിൽ വരുന്ന മിൽകിപൂർ മണ്ഡലത്തിൽ ജയിച്ച സമാജ്വാദി പാർട്ടി എം.എൽ.എ അവദേശ് പ്രസാദ് മരിച്ചിരുന്നു. അവദേശിന്റെ മകനെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ എസ്.പി തീരുമാനിച്ചതാണ്. ബസീർഹട്ട് തൃണമൂലിന്റെ സിറ്റിംഗ് സീറ്റാണ്.
നിയമസഭാ ഉപതിരഞ്ഞെടുപ്പ്:
കേരളം 2, കർണാടക 3, മഹാരാഷ്ട്ര 1, ഗുജറാത്ത് 1, മധ്യപ്രദേശ് 2, രാജസ്ഥാൻ 7, പഞ്ചാബ് 4, ഉത്തർപ്രദേശ് 9, ഉത്തരാഖണ്ഡ് 1, ബിഹാർ 4, ജാർഖണ്ഡ് 1, ഛത്തീസ്ഗഡ് 1, പശ്ചിമബംഗാൾ 6, സിക്കിം 2, അസാം 5, മേഘാലയ 1,
മഹാരാഷ്ട്ര:നിലവിൽ ഭരണം
ബി.ജെ.പി-ശിവസേന സഖ്യം
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിലവിൽ അധികാരത്തിലുള്ളത് ബി.ജെ.പി- ശിവസേന സഖ്യം
□2019 തിരഞ്ഞെടുപ്പ്:
ബി.ജെ.പി 102, ശിവസേന 56,എൻ.സി.പി 54, കോൺഗ്രസ് 45, സ്വതന്ത്രർ 10
□2019 ഒക്ടോബർ 21ന് 288 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി-ശിവസേന സഖ്യം ഭൂരിപക്ഷം നേടി
 മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്ക ശിവസേനയും ബി.ജെ.പിയും വഴി പിരിയുന്നു
 2019 നവംബർ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം
 മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി നേതാവ് ഫഡ്നവിസ് ഭൂരിപക്ഷം തെളിയിക്കാനാകാതെ 2019 നവംബർ 26ന് രാജിവയ്ക്കുന്നു
 2019 നവംബർ 28: ശിവസേന-എൻ.സി.പി-കോൺഗ്രസ് പാർട്ടികൾ ചേർന്ന മഹാവികാസ് അഘാഡി സർക്കാർ രൂപീകരിക്കുന്നു
 2022 ജൂൺ: ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ബി.ജെ.പി പിന്തുണയോടെ നടന്ന വിമത നീക്കത്തിനൊടുവിൽ ഉദ്ധവിന്റെ രാജി, ഷിൻഡെ മുഖ്യമന്ത്രി 2023 ജൂൺ: എൻ.സി.പി പിളർത്തിയ അജിത് പവാർ ബി.ജെ.പിയുടെ മഹായുതി സർക്കാരിൽ ഉപമുഖ്യമന്ത്രി
 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി മുന്നണിയുടെ മികച്ച പ്രകടനം.
ജാർഖണ്ഡിൽ ഭരണം
ജെ.എം.എമ്മിന്
□2019 നിയമസഭാ തിരഞ്ഞെടുപ്പ്:
ജാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം):30, കോൺഗ്രസ്: 16, ബി.ജെ.പി: 25, ജെ.വി.എം(പി): 3, എ.ജെ.എസ്.യു:3
 2019ൽ കോൺഗ്രസ്-ജെ.എം.എം-ആർ.ജെ.ഡി സഖ്യം 81ൽ 47 സീറ്റ് നേടി അധികാരത്തിൽ
മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറന് ഭൂമി, ഖനി അഴിമതിക്കേസ് കുരുക്ക്. ഉറ്റ അനുയായി ആദിവാസി നേതാവ് ചമ്പൈ സോറൻ മുഖ്യമന്ത്രിയാക്കി മാർച്ചിൽ ഇഡി അറസ്റ്റിന് മുൻപ് രാജി.
ജാമ്യം ലഭിച്ചപ്പോൾ മുഖ്യമന്ത്രി പദം തിരിച്ചെടുത്ത നിരാശയിൽ ചമ്പൈ ബി.ജെ.പിയിലേക്ക് മാറി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച മുൻതൂക്കം ആവർത്തിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ തുറുപ്പു ചീട്ട് ചമ്പൈ