a

ഒ​ട്ടാ​വ: ഹൈക്കമ്മിഷണമാരെയും നയതന്ത്ര പ്രതിനിധികളെയും പരസ്‌പരം പുറത്താക്കിയുള്ള ഇന്ത്യ-കാനഡ സർക്കാരുകളുടെ നടപടികൾ വിസാ അപേക്ഷകളെ ബാധിക്കുമോയെന്ന ആശങ്കയിൽ ഇന്ത്യൻ വിദ്യാർത്ഥികളും ബിസിനസ് മേഖലയും. അടുത്തിടെ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള നിയന്ത്രണങ്ങൾ കാനഡ കടുപ്പിച്ചിരുന്നു.

നയതന്ത്ര ബന്ധങ്ങളിൽ ഉലച്ചിൽ തുടർന്നാൽ വിമാന യാത്ര, വിസാ നടപടിക്രമങ്ങൾ എന്നിവ തടസപ്പെടുമോയെന്നാണ് ആശങ്ക. നയതന്ത്ര തർക്കങ്ങളെ തുടർന്ന് ഡൽഹിയിലെ കനേഡിയൻ എംബസിയിൽ നയതന്ത്ര ഉദ്യോഗസ്ഥർ കുറവാണ്. ഇത് കനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് വിദ്യാഭ്യാസം, ടൂറിസം, ബിസിനസ് ആവശ്യങ്ങൾക്കായി അങ്ങോട്ടും പോകുന്നവരുടെ വിസാ നടപടികളെ ബാധിക്കും. വിസകളുടെ എണ്ണം വെട്ടി കുറയ്‌ക്കാനുമിടയുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കാനഡ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിസ നൽകുന്നത് കുറച്ചിട്ടുണ്ട്. കാനഡയിലുള്ള ഇന്ത്യൻ കുടിയേറ്റക്കാരെയും ഇത് സാരമായി ബാധിക്കും.

നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ കഴിഞ്ഞ വർഷം കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഒരു മാസത്തേക്ക് നിറുത്തിവച്ചിരുന്നു.

ഈ വർഷമാദ്യം, കാനഡ അന്താരാഷ്‌ട്ര വിദ്യാർത്ഥി വിസകളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 35 ശതമാനം കുറച്ചു. കാനഡയിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 41 ശതമാനത്തിലധികം ഇന്ത്യയിൽ നിന്നാണ്. നിലവിൽ 4-6 മാസമെടുത്താണ് കനേഡിയൻ സന്ദർശക വിസ ലഭിക്കുക. ഇനി ഇതിലുമേറെ കാത്തിരിക്കേണ്ടി വന്നേക്കാം.

ഇ​ന്ത്യ​ൻ​ ​ഏ​ജ​ന്റു​മാ​ർ​ക്ക് ​ബി​ഷ്‌​ണോ​യ്
ഗ്രൂ​പ്പി​ന്റെ​ ​ഒ​ത്താ​ശ​യെ​ന്ന് ​കാ​നഡ

ഒ​ട്ടാ​വ​:​ ​കാ​ന​ഡ​യി​ൽ​ ​ഇ​ന്ത്യ​ൻ​ ​ഏ​ജ​ന്റു​മാ​ർ​ ​അ​ധോ​ലോ​ക​ ​കു​റ്റ​വാ​ളി​ ​ലോ​റ​ൻ​സ് ​ബി​ഷ്‌​ണോ​യി​യു​ടെ​ ​സം​ഘ​വു​മാ​യി​ ​ചേ​ർ​ന്ന് ​ഭീ​ക​ര​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തു​ന്നു​വെ​ന്ന​ ​ഗു​രു​ത​ര​ ​ആ​രോ​പ​ണ​വു​മാ​യി​ ​കാ​ന​ഡ​ ​പൊ​ലീ​സ്.​ ​കാ​ന​ഡ​യി​ൽ​ ​അ​ര​ങ്ങേ​റു​ന്ന​ ​ക്രി​മി​ന​ൽ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഇ​ന്ത്യ​ ​നേ​രി​ട്ട് ​പ​ങ്കാ​ളി​യാ​ണെ​ന്നും​ ​റോ​യ​ൽ​ ​ക​നേ​ഡി​യ​ൻ​ ​മൗ​ണ്ട​ഡ് ​പൊ​ലീ​സ് ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​ബ്രി​ജി​റ്റ് ​ഗോ​വി​ൻ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​രോ​പി​ച്ചു.
ആ​രോ​പ​ണം​ ​അ​സം​ബ​ന്ധ​മാ​ണെ​ന്നും​ ​ജ​സ്റ്റി​ൻ​ ​ട്രൂ​ഡോ​ ​സ​ർ​ക്കാ​രി​ന്റെ​ ​വോ​ട്ട് ​ബാ​ങ്ക് ​രാ​ഷ്‌​ട്രീ​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണെ​ന്നും​ ​ഇ​ന്ത്യ​ൻ​ ​വി​ദേ​ശ​മ​ന്ത്രാ​ല​യം​ ​പ്ര​തി​ക​രി​ച്ചു.
ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും​ ​ന​യ​ത​ന്ത്ര​ ​ബ​ന്ധ​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​വ​ഷ​ളാ​ക്കി,
ഡ​ൽ​ഹി​യി​ലെ​ ​ക​നേ​ഡി​യ​ൻ​ ​ഹൈ​ക്ക​മ്മീ​ഷ​നി​ലെ​ ​ആ​റ് ​അം​ഗ​ങ്ങ​ളെ​ ​ഇ​ന്ത്യ​ ​പു​റ​ത്താ​ക്കു​ക​യും​ ​കാ​ന​ഡ​യി​ലെ​ ​ഹൈ​ക്ക​മ്മി​ഷ​ണ​റെ​യും
മ​റ്റും​ ​തി​രി​ച്ചു​ ​വി​ളി​ക്കു​ക​യും​ ​ചെ​യ്‌​ത​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ആ​രോ​പ​ണം.
കാ​ന​ഡ​യി​ലെ​ ​ദ​ക്ഷി​ണേ​ഷ്യ​ൻ​ ​സ​മൂ​ഹ​ത്തെ​യാ​ണ് ​ഇ​ന്ത്യ​ ​ഉ​ന്ന​മി​ടു​ന്ന​ത്.​ ​പ്ര​ത്യേ​കി​ച്ചും
ഖ​ലി​സ്ഥാ​ൻ​ ​അ​നു​കൂ​ല​ ​വി​ഭാ​ഗ​ങ്ങ​ളെ.​ ​അ​തി​നാ​യി​ ​അ​വ​ർ​ ​ബി​ഷ്‌​ണോ​യ് ​സം​ഘ​വു​മാ​യി​ ​ചേ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​ഇ​ന്ത്യാ​ ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​ഏ​ജ​ന്റു​മാ​രു​മാ​യി​ ​ഈ​ ​ഗ്രൂ​പ്പി​ന് ​ബ​ന്ധ​മു​ണ്ട്.​ ​കൊ​ല​പാ​ത​ക​വും​ ​മ​റ്റ് ​അ​ക്ര​മ​ങ്ങ​ളു​മാ​യി​ ​ഇ​ന്ത്യ​ൻ​ ​ഏ​ജ​ന്റു​മാ​ർ​ക്കു​ള്ള​ ​ബ​ന്ധ​ങ്ങ​ൾ​ ​വെ​ളി​പ്പെ​ടു​ത്തു​ന്ന​ ​തെ​ളി​വു​ക​ളു​ണ്ടെ​ന്നും​ ​ക​നേ​ഡി​യ​ൻ​ ​പൊ​ലീ​സ് ​അ​വ​കാ​ശ​പ്പെ​ട്ടു.
ഖ​ലി​സ്ഥാ​ൻ​ ​ഭീ​ക​ര​ൻ​ ​ഹ​ർ​ദീ​പ് ​സിം​ഗ് ​നി​ജ്ജാ​റി​ന​ ​കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ​ ​ഇ​ന്ത്യ​ൻ​ ​ഗ​വ​ൺ​മെ​ന്റ് ​ഏ​ജ​ന്റു​മാ​ർ​ക്ക് ​പ​ങ്കു​ണ്ടെ​ന്ന് ​ക​നേ​ഡി​യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ജ​സ്റ്റി​ൻ​ ​ട്രേൂ​ഡോ​ ​ആ​രോ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​ഇ​രു​രാ​ജ്യ​ങ്ങ​ളും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​ഉ​ല​യാ​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​മാ​ണ് ​ട്രൂ​ഡോ​ ​ഈ​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ച​ത്.​ ​ഇ​ന്ത്യ​ ​ആ​രോ​പ​ണ​ത്തെ​ ​ശ​ക്ത​മാ​യി​ ​എ​തി​ർ​ത്തി​രു​ന്നു.​ ​ക​നേ​ഡി​യ​ൻ​ ​മ​ണ്ണി​ൽ​ ​ഖ​ലി​സ്ഥാ​ൻ​ ​അ​നു​കൂ​ല​ ​ഘ​ട​ക​ങ്ങ​ൾ​ക്ക് ​ഇ​ടം​ ​ന​ൽ​കു​ന്ന​താ​ണെ​ന്ന് ​പ്ര​ശ്ന​മെ​ന്നാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​വാ​ദം.