d

ന്യൂഡൽഹി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) 23-ാമത് കൗൺസിൽ ഉച്ചകോടിക്കായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പാകിസ്ഥാനിൽ. ഇന്നലെ വൈകിട്ട് പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ വിമാനമിറങ്ങിയ ജയശങ്കർ ഇസ്ളാമബാദിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അത്താഴ വിരുന്നിൽ പങ്കെടുത്തു. ഔദ്യോഗിക കൂടിക്കാഴ്ചയുണ്ടായില്ല. ഒമ്പത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ നേതാവ് പാകിസ്ഥാൻ സന്ദർശിക്കുന്നത്.