ന്യൂഡൽഹി: വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകൾക്ക് കേന്ദ്ര- സംസ്ഥാന സ‌ർക്കാരുകളുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ബാദ്ധ്യതയില്ലെന്ന് സുപ്രീംകോടതി. റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കാൻ കേരളത്തിന് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കെ.എസ്.ഇ.ബി ഒപ്പുവച്ച ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കുകയും സർക്കാർ ആവശ്യപ്പെട്ട പ്രകാരം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കമ്പനികൾ നൽകിയ അപ്പീൽ അംഗീകരിച്ച വൈദ്യുതി അപ്പലേറ്റ് ട്രൈബ്യൂണൽ കരാറുകൾ റദ്ദാക്കി. വീണ്ടും സ്ഥാപിച്ചുകിട്ടാൻ സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയും നൽകിയ അപ്പീലിലാണ് ട്രൈബ്യൂണൽ ഉത്തരവ് ശരിവച്ചത്.