
ന്യൂഡൽഹി : നഗര മേഖലകളിൽ പ്രാക്‌ടീസ് ചെയ്യുന്ന ജൂനിയർ അഭിഭാഷകർക്ക് കുറഞ്ഞത് മാസം 20,000 രൂപ സ്റ്റൈപ്പൻഡ് നൽകണമെന്ന് ബാർ കൗൺസിൽ ഒഫ് ഇന്ത്യ ശുപാർശ ചെയ്‌തു. ഗ്രാമീണ മേഖലയിൽ 15,000 രൂപ നൽകണം. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന മുതിർന്ന അഭിഭാഷകരും നിയമസ്ഥാപനങ്ങളുമാണ് ഇത് നൽകേണ്ടത്. സംസ്ഥാന ബാർ കൗൺസിലുകളും ബാർ അസോസിയേഷനുകളും ഇക്കാര്യം ഉറപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കി. അഭിഭാഷകരായി പ്രാക്‌ടീസ് തുടങ്ങി മൂന്നുവർഷത്തേക്കാണ് തുക കൊടുക്കേണ്ടത്.