k

ന്യൂഡൽഹി: ബി.ജെ.പി അംഗത്വമെടുക്കൽ പരിപാടിയായ 'സക്രിയ സദസ്യ"പ്രചാരണത്തിന്റെ ഭാഗമായി സജീവാംഗത്വം പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടി പ്രാഥമികാംഗത്വം പുതുക്കി പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ മാസം പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. പരിപാടിയുടെ ആദ്യ ഘട്ടത്തിൽ ഉത്തർപ്രദേശിലും മദ്ധ്യപ്രദേശിലും ഒരു കോടിയിലധികവും ഗുജറാത്തിൽ 85 ലക്ഷവും അസമിൽ 50 ലക്ഷവും അംഗങ്ങൾ ചേർന്നു.