rabi

ന്യൂഡൽഹി: എല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. റാപ് സീഡിന് 300രൂപ വർദ്ധിപ്പിച്ച് ക്വിന്റലിന് 5,950രൂപയും പരിപ്പിന് ക്വിന്റലിന് 275 രൂപ വർദ്ധിപ്പിച്ച് ക്വിന്റലിന് 6,700 രൂപയും പയർവർഗങ്ങൾക്ക് 210 രൂപ വർദ്ധിപ്പിച്ച് ക്വിന്റലിന് 5,650രൂപയും ഗോതമ്പിന് 150 രൂപ വർദ്ധിപ്പിച്ച് 2,425രൂപയും ചെണ്ടൂരകത്തിന് 140 രൂപ വർദ്ധിപ്പിച്ച് 5,940രൂപയും ബാർളിക്ക് 130രൂപ വർദ്ധിപ്പിച്ച് 1,980രൂപയുമാക്കി.