ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ യു.ജി.സി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 4970 പേർ ജെ.ആർ.എഫ്, 53,694 പേർ അസിസ്റ്റന്റ് പ്രൊഫസർ, 1,12,070 പേർ പി.എച്ച്.ഡി യോഗ്യത നേടി. വിവിധ വിഷയങ്ങൾക്കുള്ള കട്ട്-ഓഫ് മാർക്കുകളും എൻ.ടി.എ പുറത്തുവിട്ടു. ഫലം ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ.