
ന്യൂഡൽഹി : ജാർഖണ്ഡിൽ ആദ്യഘട്ട സ്ഥാനാർത്ഥികളെ ബി.ജെ.പി ഇന്നലെ പ്രഖ്യാപിച്ചപ്പോൾ ജെ.എം.എം വിട്ടുവന്ന മുൻ മുഖ്യമന്ത്രി ചമ്പൈ സോറന് അദ്ദേഹത്തിന്റെ തട്ടകമായ സരായ്‌കേലയിൽ തന്നെ സീറ്റ് നൽകി. 66 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ബാബുലാൽ മറാൻഡി ധൻവാറിലും, സീതാ സോറൻ ജംതാരയിലും മത്സരിക്കും. ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) മുതിർന്ന നേതാവ് ഷിബു സോറന്റെ മരുമകളാണ് സീത സോറൻ. കോൺഗ്രസ് വിട്ടു ബി.ജെ.പിയിലെത്തിയ ഗീത കോഡ ജഗനാഥ്പുരിൽ ജനവിധി തേടും.