ന്യൂഡൽഹി: രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ ഡൽഹി ജഹാംഗീർപുരി മേഖലയിൽ ഒരാൾ വെടിയേറ്റ് മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ദീപക്കാണ് (35) മരിച്ചത്. പരിക്കേറ്റ നരേന്ദ്ര, സൂരജ് എന്നിവർ ചികിത്സയിലാണ്. ദീപക്കും നരേന്ദ്രനും സൂരജും മറ്റൊരാളും

പാർക്കിൽ വച്ച് വാക്കുതർക്കമുണ്ടായെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ഇരുപക്ഷവും തോക്കെടുത്ത് വെടിയുതിർത്തു. ദീപക്കിന്റെ കഴുത്തിലും ഇരുകാലുകളിലും മുതുകിലും പരിക്കേറ്റു. നരേന്ദ്രന്റെ മുതുകിനും സൂരജിന്റെ കാലിനും വെടിയേറ്റു. പൊലീസ് അന്വേഷണം ആരംഭിച്ചു.