
ന്യൂഡൽഹി : മതേതരത്വം എന്നും ഭരണഘടനയുടെ ഭാഗമെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്ക്യുലർ പദങ്ങൾ കൂട്ടിച്ചേർത്തതിനെ ചോദ്യംചെയ്‌ത് ബി.ജെ.പി നേതാവ് ഡോ. സുബ്രഹ്‌മണ്യൻ സ്വാമി, അഡ്വ. അശ്വിനികുമാർ ഉപാദ്ധ്യായ തുടങ്ങിയവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണിത്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനശിലയുടെ ഭാഗമാണെന്ന് ഒട്ടേറെ വിധികളുണ്ട്. പ്രധാന സവിശേഷതയുമാണ്. ഇന്ത്യ മതേതരമാകാൻ ആഗ്രഹിക്കുന്നില്ലേയെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരോട് ചോദിച്ചു. അവസരങ്ങൾക്കുള്ള തുല്യത,രാജ്യത്തിന്റെ സമ്പത്ത് തുല്യമായി വിതരണം ചെയ്യൽ എന്നിവയാണ് സോഷ്യലിസം കൊണ്ട് അർത്ഥമാക്കുന്നത്.