ന്യൂഡൽഹി : കരുവന്നൂർ കള്ളപ്പണക്കേസ് പ്രതി പി. സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. അതേസമയം, വിചാരണാനടപടികൾ കഴിയുന്നതും വേഗത്തിൽ പ്രത്യേക കോടതി പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചു. വിചാരണ ഇഴയുകയാണെങ്കിൽ ജാമ്യത്തിനായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
. പ്രതിയുടെ ജാമ്യാപേക്ഷ നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.