d

ന്യൂഡൽഹി: കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫും യു.ഡി.എഫു നടത്തുന്ന 'വോട്ട് ഡീൽ' തിരിച്ചറിഞ്ഞ് ജനം ഇക്കുറി മറുപടി നൽകുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

2021ൽ മെട്രോമാൻ ഇ. ശ്രീധരനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനായി എൽ.ഡി.എഫ് വോട്ട് മറിച്ചെന്ന മുൻ കോൺഗ്രസുകാരനായ സി.പി.എം സ്ഥാനാർത്ഥി പി.സരിന്റെ ആരോപണം കാര്യങ്ങൾ പുറത്തുകൊണ്ടുവന്നു. മെട്രോമാൻ ശ്രീധരനെ വർഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ അനന്തര ഫലമാണ് ഇപ്പോൾ പാലക്കാട്ട് കോൺഗ്രസ് അനുഭവിക്കുന്നത്. സ്വന്തം മാതാവിനെ നിന്ദിച്ച ചെറുപ്പക്കാരനു വേണ്ടി വോട്ടു ചോദിക്കേണ്ട ഗതികേടിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരനെന്നും സുരേന്ദ്രൻ പറഞ്ഞു.