
ന്യൂഡൽഹി: സിക്കുകാരുടെ തീർത്ഥാടന കേന്ദ്രമായ നരോവലിലെ ഗുരുദ്വാര ദർബാർ സാഹിബ് കർതാർപൂരിലേക്കുള്ള ഇടനാഴിയുമായി ബന്ധപ്പെട്ട കരാർ അഞ്ചു വർഷത്തേക്ക് കൂടി നീട്ടാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി. കർതാർപൂർ സാഹിബ് ഇടനാഴിയിലൂടെയാണ് ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ പോകുന്നത്. 2019 ഒക്ടോബർ 24 നാണ് അഞ്ചുവർഷത്തെ കരാർ ഒപ്പിട്ടത്. ഇന്ത്യൻ തീർത്ഥാടകരിൽ നിന്ന് 20 ഡോളർ ഈടാക്കുന്നത് നിറുത്താൻ പാകിസ്ഥാനോട് അഭ്യർത്ഥിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.