k

ന്യൂഡൽഹി : ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയ ഇരകളുടെ പരാതിയിൽ പ്രത്യേക അന്വേഷണസംഘത്തിന് കേസെടുക്കാവുന്നതാണെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി. നി‌ർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇരകളുടെ സ്വകാര്യത ഉറപ്പാക്കണമെന്നും, പേരുവിവരങ്ങൾ പുറത്തുവിടരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.