d

ന്യൂഡൽഹി: സമുദ്ര സുരക്ഷയിൽ നാവിക സേനയുടെ കരുത്താകുന്ന നാലാമത്തെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്ത് കടലിലിറക്കി. 16ന് രഹസ്യമായിട്ടായിരുന്നു ചടങ്ങ്. 3,500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള കെ-4 ആണവ ബാലിസ്റ്റിക് മിസൈലുകളാണിവ. എസ് 4 എന്ന കോഡ് നാമത്തിലുള്ള അന്തർവാഹിനി ഇനിയുള്ള ദിവസങ്ങളിൽ വിവിധ പരീക്ഷണങ്ങൾക്ക് വിധേയമാകും.

ആഗസ്റ്റിൽ കമ്മിഷൻ ചെയ്‌ത എസ്- 3 അഥവാ ഐ.എൻ.എസ് അരിഘാതിന്റെ പരിഷ്‌കരിച്ച രൂപമാണ് എസ് 4. അരിഘാതിലെ കെ15 മിസൈലുകളുടെ പരിധി 750 കിലോമീറ്ററാണ്. അടുത്തിടെ കമ്മിഷൻ ചെയ്‌ത എസ് 2 അഥവാ ഐ.എൻ.എസ് അരിഹന്തും ഐ.എൻ.എസ് അരിഘാതും ആഴക്കടൽ പട്രോളിംഗിലാണ്.

എസ് 4 പ്രതിരോധം: ചൈനയുടെ ഡോങ് ഫെങ്- 21, ഡോങ് ഫെങ്- 26 തുടങ്ങിയ ദീർഘദൂര മിസൈലുകളെ ചെറുക്കാനും ഇന്തോ- പസഫിക് മേഖലയിൽ പ്രതിരോധം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

ഇന്ത്യയുടെ ആണവ അന്തർവാഹിനി സീരീസ്:

എസ്.1: ഐ. എൻ.എസ് ചക്ര

എസ്.2: ഐ.എൻ.എസ് അരിഹന്ത്

എസ് 3: ഐ.എൻ.എസ് അരിഘാത്

എസ്. 4: ഐ.എൻ.എസ് അരിദമൻ(ഔദ്യോഗിക നാമം പിന്നീട്)

 അടുത്ത ഘട്ടത്തിൽ 7000 കിലോമീറ്ററിൽ അധികം പ്രഹര ശേഷിയുള്ള ആണവ മിസൈലുകൾ വഹിക്കുന്ന അന്തർവാഹിനി