bjp

ന്യൂഡൽഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം പുറത്തുവിട്ട സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർത്തി ബി.ജെ.പി. ഭർത്താവ് റോബർട്ട് വാദ്ര വെളിപ്പെടുത്തിയ സ്വത്ത് ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയതിലും കുറവാണെന്ന് ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.

കാപട്യങ്ങൾ ഗാന്ധി കുടുംബത്തിൽ നിന്നാണ് പഠിക്കേണ്ടത്. രാഹുൽ ഗാന്ധി പതിവായി ആരോപണമുന്നയിക്കുന്ന അദാനി ഗ്രൂപ്പിൽ റോബർട്ട് വാദ്ര‌യ്‌ക്ക് ഓഹരിയുണ്ടെന്ന് രേഖകൾ പറയുന്നു. പ്രിയങ്കാ ഗാന്ധി സിംലയിലെ വീടിന്റെ വില കുറച്ചാണ് കാണിച്ചത്. സ്വത്ത് വെളിപ്പെടുത്തലോടെ കോൺഗ്രസിന്റെ അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും വ്യക്തമായി. സമർപ്പണ വേളയിൽ ദളിത് നേതാവായ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ പുറത്തിരുത്തി അപമാനിച്ചെന്നും ഗൗരവ് ഭാട്ടിയ ആരോപിച്ചു.