ന്യൂഡൽഹി: ഗോവയിൽ അടുത്ത മാസം നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ആടുജീവിതം, ഭ്രമയുഗം, ലെവൽ ക്രോസ്(ഇന്ത്യൻ പനോരമ),​ മാഞ്ഞുമ്മൽ ബോയ്സ്(മെയിൻ സ്ട്രീം) എന്നീ മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത സ്വാതന്ത്ര്യ വീർ സവർക്കർ (ഹിന്ദി) ആണ് ഉദ്ഘാടന ചിത്രം. 25 ഫീച്ചർ ഫിലിമുകളും 20 നോൺ-ഫീച്ചർ ഫിലിമുകളും മേളയിൽ പ്രദർശിപ്പിക്കും. ഹർഷ് സംഗാനി സംവിധാനം ചെയ്ത ‘ഘർ ജൈസ കുച്ച് (ലഡാക്കി) ആണ് നോൺ-ഫീച്ചർ ഉദ്ഘാടന ചിത്രം. പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ഫീച്ചർ ഫിലിം ജൂറി അദ്ധ്യക്ഷൻ.