
ന്യൂഡൽഹി: വിവിധ വിമാനക്കമ്പനികളുടെ 25 ലധികം അന്താരാഷ്ട്ര ആഭ്യന്തര സർവീസുകൾക്ക് ഇന്നലെയും വ്യാജ ബോംബ് ഭീഷണി നേരിട്ടു. കോഴിക്കോട്-ദമാം ഇൻഡിഗോ വിമാനം അടക്കമാണിത്. ഇൻഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് എന്നിവയുടെ ഏഴും ആറ് എയർ ഇന്ത്യ വിമാനങ്ങൾക്കുമാണ് ഇന്നലെ ഭീഷണി നേരിട്ടത്. രാജസ്ഥാനിലെ ഉദയ്‌പൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ഭീഷണിയെ തുടർന്ന് ടേക്ക് ഓഫ് ചെയ്യാതെ യാത്രക്കാരെ സുരക്ഷിതമായി ഇറക്കി ഐസൊലേഷൻ ബേയിലേക്ക് മാറ്റി പരിശോധിച്ചു.