d

ന്യൂഡൽഹി: വിമാനങ്ങൾക്കുള്ള വ്യാജ ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉടൻ നീക്കിയില്ലെങ്കിൽ നിയമ നടപടിയെടുക്കുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്, ഐടി മന്ത്രാലയം എക്‌സ് ,മെറ്റാ തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വിമാനക്കമ്പനികളുടെയും യാത്രക്കാരുടെ സുരക്ഷാ വിഷയത്തിൽ ഉടൻ ഇടപെടണമെന്നും കേന്ദ്രം വ്യക്തമാക്കി.

വ്യാജ ബോംബ് ഭീഷണികൾ ഫോർവേഡ് ചെയ്യാനും പങ്കിടാനുമുള്ള സൗകര്യം അവ വ്യാപിക്കാൻ ഇടയാക്കുന്നു. നിയമവിരുദ്ധമോ തെറ്റോ ആയ വിവരങ്ങളുടെ ശേഖരണം, അപ്ഡേഷൻ, പങ്കിടൽ, ലിങ്ക് ലഭ്യമാക്കൽ തുടങ്ങിയവയ്‌ക്ക് ഐടി നിയമത്തിന്റെ 79-ാം വകുപ്പ് പ്രകാരം സമൂഹമാദ്ധ്യമങ്ങളും ഉത്തരവാദികളാണ്. ബോംബ് ഭീഷണി പോലുള്ള ദുരുദ്ദേശ്യ പ്രവൃത്തികൾ തങ്ങളുടെ പ്ളാറ്റ്‌ഫോമിൽ അനുവദിക്കരുത്. അത്തരം വിവരങ്ങൾ ജനങ്ങളിലേക്കെത്താതെ ഉടനടി നീക്കണം.

ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയെ ഭീഷണിപ്പെടുത്തുന്ന ഏത് പ്രവൃത്തിയും ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

വ്യാജ ബോംബ് ഭീഷണികൾ ജനങ്ങളെ ബാധിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ അസ്ഥിരപ്പെടുത്തുന്നുവെന്നും ഉത്തരവിൽ പറയുന്നു.

പ്ര​ശ​സ്‌​തി​ക്കാ​യി​ ​ബോം​ബ്
ഭീ​ഷ​ണി​:​ ​ഒ​രാ​ൾ​ ​അ​റ​സ്റ്റിൽ

പ്ര​ശ​സ്‌​തി​ക്കു​വേ​ണ്ടി​ ​വ്യാ​ജ​ ​ബോം​ബ് ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യ​ 25​ ​കാ​ര​ൻ​ ​ഡ​ൽ​ഹി​യി​ൽ​ ​അ​റ​സ്റ്റി​ൽ.​ ​വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​ ​വ്യാ​ജ​ ​ഭീ​ഷ​ണി​ക​ൾ​ ​വ്യാ​പ​ക​മാ​യ​ ​ശേ​ഷ​മു​ള്ള​ ​ര​ണ്ടാ​മ​ത്തെ​ ​അ​റ​സ്റ്റാ​ണി​ത്.​ ​ടി​വി​യി​ൽ​ ​ബോം​ബ് ​ഭീ​ഷ​ണി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വാ​ർ​ത്ത​ക​ൾ​ ​ക​ണ്ട് ​പ്ര​ശ​സ്‌​തി​ക്കു​ ​വേ​ണ്ടി​യാ​ണ് ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യ​തെ​ന്ന് ​ഉ​ത്തം​ ​ന​ഗ​ർ​ ​രാ​ജ​പു​രി​ ​സ്വ​ദേ​ശി​ ​ശു​ഭം​ ​ഉ​പാ​ദ്ധ്യാ​യ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞു.
ഡ​ൽ​ഹി​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ക്കും​ ​ശ​നി​യാ​ഴ്ച​ ​പു​ല​ർ​ച്ച​യ്ക്കും​ ​ഇ​ട​യി​ൽ​ ​ഒ​രു​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ ​അ​ക്കൗ​ണ്ട് ​വ​ഴി​ ​ര​ണ്ട് ​ഭീ​ഷ​ണി​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​വ​ന്നി​രു​ന്നു.​ ​ശു​ഭം​ ​ഉ​പാ​ദ്ധ്യാ​യ​യു​ടേ​താ​ണ് ​അ​ക്കൗ​ണ്ട് ​എ​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി.​ ​പ​ന്ത്ര​ണ്ടാം​ ​ക്ലാ​സ് ​വ​രെ​ ​മാ​ത്രം​ ​പ​ഠി​ച്ച​ ​ഇ​യാ​ൾ​ ​തൊ​ഴി​ൽ​ര​ഹി​ത​നാ​ണെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​നാ​ല് ​വി​മാ​ന​ങ്ങ​ൾ​ക്ക് ​ഭീ​ഷ​ണി​ ​സ​ന്ദേ​ശം​ ​അ​യ​ച്ച​ ​ഛ​ത്തീ​സ്ഗ​ഡ് ​സ്വ​ദേ​ശി​യാ​യ​ 17​കാ​ര​ൻ​ ​ഒ​ക്‌​ടോ​ബ​ർ​ 16​ന് ​അ​റ​സ്റ്റി​ലാ​യി​രു​ന്നു.