h

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ദെപ്‌സാംഗ്, ദെംചോംക്ക് മേഖലകളിൽ നിയന്ത്രണ രേഖയ്‌ക്കിരുവശവും ഇന്ത്യാ-ചൈനാ സേനകൾ പിൻവാങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ടെന്റുകൾ, ഷെഡുകൾ അടക്കം പൊളിച്ചതും ചിത്രങ്ങളിൽ വ്യക്തമാണ്. മൂന്നു ദിവസത്തിനുള്ളിൽ സേനാ പിൻമാറ്റം പൂർത്തിയാക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ പറയുന്നത്. യു.എസ് ആസ്ഥാനമായുള്ള മാക്‌സർ ടെക്‌നോളജീസിൽ നിന്നുള്ള

ആഗസ്റ്റ് 7ന്റെ ഉപഗ്രഹ ചിത്രങ്ങളിൽ ദെപ്‌സാംഗിൽ സംഘർഷം നിലനിന്ന

പട്രോൾ പോയിന്റ് 10 ന് സമീപമുള്ള ഷെഡുകൾ കാണാം. എന്നാൽ 25ന് വെള്ളിയാഴ്ചത്തെ ചിത്രങ്ങളിൽ അവയില്ല. മറ്റൊരു പോയിന്റിൽ വാഹനങ്ങൾ അടക്കം സൈനിക ഔട്ട്‌പോസ്റ്റ് പൊളിച്ചതും വ്യക്തമാണ്.

2020ൽ തർക്കങ്ങൾ ഏറ്റുമുട്ടലിൽ കലാശിച്ചതിനെ തുടർന്നു നടന്ന നയതന്ത്ര-സൈനിക ചർച്ചകളിൽ ഗാൽവാൻ, പാംഗോംഗ് തടാകം, ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ നിന്ന് സൈനികരെ ഘട്ടം ഘട്ടമായി പിൻവലിച്ചിരുന്നു. അപ്പോഴും ദെപ്‌സാംഗ്, ദെംചോക് മേഖലകളിലെ സേനാ വിന്ന്യാസം തുടർന്നു. ദെപ‌്സാംഗിൽ ഇന്ത്യൻ പ്രദേശങ്ങളിൽ ചൈന റോഡും മറ്റും നിർമ്മിച്ചിട്ടുണ്ട്.