
ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ദെംപ്‌സാംഗിലും ദെംചോക്കിലും ധാരണ പ്രകാരം സേനകളെ പിൻവലിക്കാനുള്ള നടപടി വേഗത്തിലാക്കി ഇന്ത്യയും ചൈനയും. പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത് പ്രകാരം ഇന്നലെ 80-90 ശതമാനം സൈന്യത്തെ പിൻവലിച്ചു. ഇവിടങ്ങളിൽ കെട്ടിയുയർത്തിയ ടെന്റുകൾ, ഷെഡ്ഡുകൾ, താത്‌ക്കാലിക കോൺഗ്രസ് നിർമ്മിതികൾ എല്ലാം നീക്കം ചെയ്‌തു. ഇന്ന് നടപടികൾ പൂർത്തിയാക്കാനാണ് ശ്രമമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.