d

ന്യൂഡൽഹി : വായു മലിനീകരണം രൂക്ഷമായി തുടരുന്ന ഡൽഹിയിൽ, ദീപാവലി കണക്കിലെടുത്ത് ബോധവത്കരണ ക്യാംപയിനുമായി സംസ്ഥാന സർക്കാർ. 'വിളക്കുകൾ തെളിക്കൂ, പടക്കം വേണ്ട' എന്നു പേരിട്ട പ്രചാരണപരിപാടിക്ക് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഇന്നലെ തുടക്കം കുറിച്ചു. ഡൽഹിയിൽ പടക്ക വിൽപനയും പൊട്ടിക്കലും നിരോധിച്ചിട്ടുണ്ട്. ഇതിനിടെയാണ് നാളെ ദീപാവലി. വായു നിലവാര സൂചിക ഇന്നലെയും വളരെ മോശം വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. ഈസാഹചര്യത്തിലാണ് ബോധവത്കരണ സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള ശ്രമം.

 നടപടിയെടുത്ത് പൊലീസ്

ഇതുവരെ 19000 കിലോ പടക്കമാണ് ഡൽഹി പൊലീസ് പിടിച്ചെടുത്തത്. പൊലീസിലെ 300 സംഘങ്ങളെ നിരീക്ഷണത്തിനായി നിയോഗിച്ചു. അതിർത്തി മേഖലകളിൽ അടക്കം പരിശോധന നടത്തുന്നുണ്ട്.