padam
ഓൾ കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിംഗ് പ്രൈസ് മണി ടേബിൾ ടെന്നീസ് ടൂർണമെന്റ് വിജയികൾ സംഘാടകർക്കൊപ്പം

കൊച്ചി: വൈ.എം.സി.എ സൗത്ത് ഏരിയ ബ്രാഞ്ചിന്റെയും ഗ്ലോഡിസ് ടി.ടി ചാമ്പ് മേക്കേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ ഓൾ കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിംഗ് പ്രൈസ്‌മണി ടേബിൾടെന്നീസ് ടൂർണമെന്റ് സമാപിച്ചു. എസ്. അമീർ അഫ്താബ് (മെൻസ് സിംഗിൾ), റീവ അന്ന മൈക്കിൾ (വുമൺ സിംഗിൾ), എ. ഗൗരിശങ്കർ (അണ്ടർ 19 ബോയ്‌സ് സിംഗിൾ), ടിയ എസ്. മുണ്ടൻകുര്യൻ (അണ്ടർ 19 ഗേൾസ് സിംഗിൾ), ബ്ലെയ്‌സ് പി.അലക്‌സ് (അണ്ടർ 17 ബോയ്‌സ്), എഡ്വിന എഡ്വേർഡ് (അണ്ടർ 17 ഗേൾസ്), ദേവപ്രയാക് ( അണ്ടർ 15 ബോയ്‌സ്), ജോനാ ജോസഫ്( അണ്ടർ 15 ഗേൾസ്) എന്നിവർ വിജയിച്ചു.

ടേബിൾ ടെന്നീസ് അസോസിയേഷൻ ഒഫ് കേരള ഹോണനറി സെക്രട്ടറി മൈക്കിൾ മത്തായി, എറണാകുളം ജില്ല ടേബിൾ ടെന്നീസ് അസോസിയേഷൻ സെക്രട്ടറി ഗ്ലോഡിസൺ കൊറിയ, എറണാകുളം വൈ.എം.സി.എ ജനറൽ സെക്രട്ടറി ആന്റോ ജോസഫ് എന്നിവർ പ്രസംഗിച്ചു. ടേബിൾ ടെന്നീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് പദ്മജ എസ്. മേനോൻ മുഖ്യാതിഥിയായിരുന്നു.