കൊച്ചി: ദേശീയ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കണയന്നൂർ താലൂക്ക് സഹകരണ സർക്കിൾ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ - പ്രബന്ധ മത്സരം നടത്തും. 9ന് രാവിലെ 9.30മുതൽ ചോറ്റാനിക്കര എരുവേലിയിലെ കണയന്നൂർ സഹകരണബാങ്ക് ഹാളിലാണ് മത്സരം. വിദ്യാർത്ഥികൾ തൊട്ടടുത്തുള്ള സഹകരണ സ്ഥാപനം മുഖേനയോ നേരിട്ടോ 8ന് വൈകിട്ട് 5ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8136950602.