കൊച്ചി: വെണ്ണല ഡോൺ ബോസ്കോ യൂത്ത് സെന്റർ സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. പുതുപ്പള്ളി ഡോൺ ബോസ്കോയെ പരാജയപ്പെടുത്തി ചേർത്തല സി.എഫ്.സി ജേതാക്കളായി. കൗൺസിലർ കെ.ബി. ഹർഷൽ ഉദ്ഘാടനം ചെയ്തു.
തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.വി. ബേബി മുഖ്യാതിഥിയായി. ഫാ. വർഗീസ് കൂട്ടുങ്കൽ, യൂത്ത് സെന്റർ ഡയറക്ടർ ഫാ. സോജൻ പനഞ്ചിക്കൽ, അസി. ഡയറക്ടർ ബ്രദർ ജോസഫ് എന്നിവർ നേതൃത്വം നൽകി.
സമാപന ചടങ്ങിൽ പാലാരിവട്ടം പൊലീസ് എസ്.എച്ച്.ഒ ഫിറോസ്, എസ്.ഐ ആൽബിൻ എന്നിവർ സംബന്ധിച്ചു.