പള്ളുരുത്തി: കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂളിലെ 2004ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം "ക്ലാസ്‌മേറ്റ്സ് '004" സംഘടിപ്പിച്ചു. അദ്ധ്യാപിക മേരി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകൻ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. കൂട്ടായ്മ പ്രസിഡന്റ് കരംചന്ദ് , സെക്രട്ടറി സെൽജൻ കുറുപ്പശേരി, ട്രഷറർ ജോസ് ആന്റണി, പ്രിൻസിപ്പൽ വിൻസന്റ് എന്നിവർ സംസാരിച്ചു. 21 അദ്ധ്യാപകർ ആദരവ് ഏറ്റുവാങ്ങി ഓർമ്മകൾ പങ്കുവച്ചു. കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി. ഇരുപത് വർഷങ്ങൾക്ക് ശേഷം ഒത്തൊരുമിച്ചതിന്റെ സന്തോഷം അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കുവച്ചു. ഒരു സഹപാഠിയുടെ ചികിത്സാ ധനസഹായവുമായി ബന്ധപ്പെട്ടാണ് കൂട്ടായ്മയ്ക്ക് രൂപംനൽകിയത്. ഇതൊരു ട്രസ്റ്റായി രൂപീകരിക്കുമെന്നും സാമൂഹികക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.