കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്ത് ജില്ലയിലെ സമ്പൂർണ ഡിജി​റ്റൽ പഞ്ചായത്തായതിന്റെ പ്രഖ്യാപനം പ്രസിഡന്റ് സി.ആർ. പ്രകാശ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ സിന്ധു കൃഷ്ണകുമാർ, ബീന ജോസ്, സജിനി സുനിൽ, ഷൈനി ജോയി, സജി പീ​റ്റർ, ജിബു ജേക്കബ്, ലിസി കുര്യാക്കോസ്, പഞ്ചായത്ത് സെക്രട്ടറി ആർ. മണിക്കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി എം. അനിൽകുമാർ എന്നിവർ സംസാരിച്ചു.