suku

കൊച്ചി: ജസ്റ്റിസ് കെ.സുകുമാരൻ രചിച്ച ജീവിതവും നിയമവും എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ഇന്ന് രാവിലെ പത്തിന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണന് കോപ്പി കൈമാറി ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് പ്രകാശനം നിർവഹിക്കും.

ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് കേരള ഘടകം പ്രസിഡന്റ് ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് കെ.സുകുമാരൻ, പ്രൊഫ.ഡോ.വിമല മേനോൻ, അഡ്വ.എബ്രഹാം വാക്കനാൽ, ശ്രീകുമാരി രാമചന്ദ്രൻ, ജി.സി.ഡി.എ. ചെയർമാൻ കെ.ചന്ദ്രൻപിള്ള, കെ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.