
അങ്കമാലി: നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരങ്ങൾ നേടാൻ യുവതലമുറയെ പ്രാപ്തമാക്കണമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടന്ന ഐ.സി.ടി അക്കാഡമി ഒഫ് കേരളയുടെ അന്താരാഷ്ട്ര കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദിനേശ് തമ്പി (വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ് - ടി.സി.എസ്. ഓപ്പറേഷൻസ്, കേരള) അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ടി.എ.കെ സി.ഇ.ഒ മുരളീധരൻ മന്നിങ്കൽ, ഐ.ബി.എം ഇന്ത്യ സോഫ്ട്‌വെയർ ലാബ്‌സ് പ്രോഗ്രാം ഡയറക്ടർ ആർ. ലത, ഐ.സി.ടി.എ.കെ റീജിയണൽ മാനേജർ സിൻജിത്ത് ശ്രീനിവാസ്, അക്കാഡമിക് ഹെഡ് എം.സാജൻ, കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഐ.സി.ടി.എ.കെ നോളജ് ഓഫീസർ മായ മോഹൻ , ഡോ.ഡി. ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.