തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ വൃദ്ധസദനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലോക വയോജനദിനം ആചരിച്ചു. വി.കെ. ഉണ്ണിക്കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. ശ്രീപൂർണത്രയീശ പാലിയേറ്റീവ് കെയർ മാനേജിംഗ് ട്രസ്റ്റി സുഖദ തമ്പുരാൻ, ട്രസ്റ്റ് ചെയർമാൻ
ഡോ. ജി.എസ്. വേണു, കല സുധാകരൻ, ലീന ഗോപാലകൃഷ്ണൻ, ടി.ഡി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.