അങ്കമാലി: കിടങ്ങൂർ ശ്രീ കോവാട്ട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം നാളെ മുതൽ 13 വരെ നടക്കും. ശ്രീ ദുർഗ്ഗാദേവിയുടെ ഒമ്പത് അവതാര മൂർത്തികളുടെ പ്രത്യേക പൂജകളോടെയും ദീപാരാധന, നിറമാല, പ്രത്യേക നിവേദ്യങ്ങളും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. 10ന് വൈകിട്ട് മുതൽ വെള്ളിയാഴ്ച രാവിലെ 9 മണി വരെ പുസ്തക പൂജയും 12ന് ആയുധ പൂജയും വിജയദശമി ദിനത്തിൽ രാവിലെ ക്ഷേത്രം മേൽശാന്തി നിധീഷ് കുട്ടികൾക്ക് ആദ്യാക്ഷരവും കുറിക്കും.