take-a-break

കൂത്താട്ടുകുളം: പാലക്കുഴ ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും 37 ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരമുള്ള വിശ്രമ കേന്ദ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിലിന്റെ അദ്ധ്യക്ഷതയിൽ പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ ജയ ഇന്ന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പാണ് പദ്ധതിക്ക് വേണ്ടി എം.സി റോഡിനോട് ചേർന്ന് കരിമ്പന വളപ്പിൽ സ്ഥലം വിട്ടു നൽകിയത്. നടത്തിപ്പ് ചുമതല കുടുംബശ്രീക്കാണ്.