അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്ര സാംസ്‌കാരിവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മഗാന്ധി അനുസ്മരണ സമ്മേളനം സാമൂഹ്യപ്രവർത്തകൻ കെ.പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. റിട്ട. ട്രഷറി ഓഫീസർ എം.പി. സഹദേവൻ അദ്ധ്യക്ഷനായി. ഗാന്ധിമാർഗ്ഗം തമസ്‌കരിക്കപ്പെടുമ്പോൾ എന്ന വിഷയത്തെക്കുറിച്ച് വിജ്ഞാനമിത്ര സാംസ്‌കാരിക വേദി പ്രസിഡന്റ് ടി.എം. വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. പി.ഡി. ജോർജ്ജ്, എ.പി. വിശ്വനാഥൻ, ഷാജു ജോസഫ്, പി.സി. തോമസ്, ഡോ. സുരേഷ് മൂക്കന്നൂർ, കെ.ടി. ജോൺ, എം.ഒ. വർഗ്ഗീസ്, അഡ്വ. സി.ഡി. വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ഗാന്ധിക്വിസ് മത്സരത്തിൽ എം.പി. സഹദേവൻ ഒന്നാം സ്ഥാനവും ഷാജു മാടശ്ശേരി രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ഡോ. സുരേഷ് മൂക്കന്നൂർ സമ്മാനങ്ങൾ നൽകി.