kcbc

കൊച്ചി: കെ.സി.ബി.സി അഖില കേരള പ്രൊഫഷണൽ നാടക മേളയിൽ തി​രുവനന്തപുരം സാഹി​തി​ തി​യേറ്റേഴ്സി​ന്റെ 'മുച്ചീട്ടു കളിക്കാരന്റെ മകൾ" മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ നാടകം സംവിധാനം ചെയ്ത രാജേഷ് ഇരുളം ആണ് മികച്ച സംവിധായകൻ. മികച്ച രണ്ടാമത്തെ നാടകം അമ്പലപ്പുഴ അക്ഷരജ്വാലയുടെ 'അനന്തരം". ഈ നാടകം രചിച്ച മുഹാദ് വെമ്പായത്തിനാണ് മികച്ച നാടകരചനയ്ക്കുള്ള പുരസ്കാരം. മികച്ച നടൻ റഷീദ് മുഹമ്മദ്‌ (അനന്തരം), മികച്ച നടി ഐശ്വര്യ (അന്ന ഗാരേജ്).

ഏഴ് നാടകങ്ങളാണ് മത്സരി​ച്ചത്. കെ.സി.ബി.സി മീഡിയ കമ്മിഷൻ വൈസ് ചെയർമാൻ ബിഷപ്പ് ആന്റണി മാർ സിൽവാനോസും നടൻ ജോജു ജോർജും ചേർന്ന് അവാർഡുകൾ നൽകി.

യു.​എ​ൻ.​എ​ ​ജ​ന​റൽ
കൗ​ൺ​സി​ൽ​ ​ഇ​ന്ന്

തൃ​ശൂ​ർ​:​ ​ന​ഴ്‌​സു​മാ​രു​ടെ​ ​ശ​മ്പ​ള​ ​പ​രി​ഷ്‌​ക​ര​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​സ​മ​ര​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​അ​ന്തി​മ​ ​രൂ​പം​ ​ന​ൽ​കാ​ൻ​ ​യു​ണൈ​റ്റ​ഡ് ​ന​ഴ്‌​സ​സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​(​യു.​എ​ൻ.​എ​)​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​കൗ​ൺ​സി​ൽ​ ​ഇ​ന്ന് ​തൃ​ശൂ​രി​ൽ.​ ​രാ​വി​ലെ​ 11​ന് ​ന​ളി​നം​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജാ​സ്മി​ൻ​ഷാ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​തു​ല്യ​ ​ജോ​ലി​ക്ക് ​തു​ല്യ​ ​വേ​ത​നം​ ​എ​ന്ന​ ​സു​പ്രീം​കോ​ട​തി​ ​പ​രാ​മ​ർ​ശം​ ​ഉ​ൾ​ക്കൊ​ണ്ട് ​ന​ഴ്‌​സു​മാ​ർ​ക്ക് ​മി​നി​മം​ ​വേ​ത​നം​ 40,000​ ​രൂ​പ​ ​ആ​ക്ക​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം.
പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ ​ന​ട​ത്തി​യി​ട്ടും​ ​ശ​മ്പ​ള​ ​പ​രി​ഷ്‌​ക​ര​ണം​ ​ന​ട​പ്പി​ലാ​ക്കാ​നും​ ​പു​തി​യ​ ​മി​നി​മം​ ​വേ​ത​നം​ ​പ്ര​ഖ്യാ​പി​ക്കാ​നും​ ​ത​യ്യാ​റാ​കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​സ​മ​ര​ത്തി​ലേ​ക്ക് ​നീ​ങ്ങു​ന്ന​ത്.

ആ​ല​പ്പു​ഴ​ ​മെ​ഡി.
കോ​ളേ​ജി​ന്
ക​ലാ​കി​രീ​ടം

അ​മ്പ​ല​പ്പു​ഴ​:​ ​കേ​ര​ള​ ​ആ​രോ​ഗ്യ​ ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സൗ​ത്ത് ​സോ​ൺ​ ​യു​വ​ജ​നോ​ത്സ​വ​ത്തി​ൽ​ 191​ ​പോ​യി​ന്റോ​ടെ​ ​ആ​തി​ഥേ​യ​രാ​യ​ ​ആ​ല​പ്പു​ഴ​ ​ടി.​ഡി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ന് ​ക​ലാ​കി​രീ​ടം.​ 183​ ​പോ​യി​ന്റോ​ടെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ര​ണ്ടാം​ ​സ്ഥാ​ന​ത്തും​ 173​ ​പോ​യി​ന്റ് ​നേ​ടി​യ​ ​പാ​രി​പ്പ​ള്ളി​ ​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​മെ​ത്തി.​ ​നാ​ലു​ദി​ന​ങ്ങ​ളി​ലാ​യി​ ​ന​ട​ന്ന​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ആ​ല​പ്പു​ഴ,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​ക​ളി​ലെ​ ​മെ​ഡി​ക്ക​ൽ,​ ​ആ​യൂ​ർ​വേ​ദ,​ ​ഹോ​മി​യോ,​ ​ദ​ന്ത​ൽ,​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജു​ക​ൾ​ ​തു​ട​ങ്ങി​ 64​ ​ക​ലാ​ല​യ​ങ്ങ​ളി​ലെ​ ​ര​ണ്ടാ​യി​ര​ത്തി​ല​ധി​കം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ങ്കെ​ടു​ത്തു.​ ​എ​ച്ച്.​സ​ലാം​ ​എം.​എ​ൽ.​എ​ ​സ​മ്മാ​ന​വി​ത​ര​ണം​ ​ന​ട​ത്തി.