kothamangalam

കോതമംഗലം: ലയൺസ് ക്ലബ് കോതമംഗലം ഈസ്റ്റിന്റെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണൽ 318 സി നടപ്പിലാക്കുന്ന ഓട്ടോറിക്ഷയിൽ ഘടിപ്പിക്കുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം ചെയ്തു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ലൈജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി വി. ടി. പൈലി മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, വാർഡ് അംഗം അരുൺ സി. ഗോവിന്ദ്, ഡിസ്റ്റിക് ക്യാബിനറ്റ് അംഗം ജോർജ് എടപ്പാറ, റീജിയൻ ചെയർപേഴ്സൺ കെ.സി. മാത്യുസ് തുടങ്ങിയവർ പ്രസംഗിച്ചു